മഴ ശക്തം, റെഡ് അലർട്ടുള്ള ഇടുക്കി ജാഗ്രതയിൽ; രാത്രിയാത്രക്ക് വിലക്ക്

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസവും ജില്ലയിൽ റെഡ് അലർട്ടാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രക്ക് താല്‍കാലികമായി നിരോധിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ആറുമണിവരെയാണ് നിരോധനമേർപ്പെടുത്തിയത്. ഇന്നു ചേർന്ന ജില്ലാ ദുരന്തനിവാരണ അതോരിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ ഖനനവും നിരോധിച്ചു ജലാശയങ്ങളിൽ മല്‍സ്യബന്ധനം പാടില്ല.