തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, ഷമീറിനെ പേടിച്ചിട്ടാണ് മാറി നിൽക്കുന്നത്; കാണാതായ ഇർഷാദ്

കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയയെന്ന വാർത്തയിൽ പ്രതികരണവുമായി കാണാതായ ഇർഷാദ്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് കാണാതായ ഇർഷാദിന്റെ വെളിപ്പെടുത്തൽ. ഷമീറിനെ പേടിച്ചിട്ടാണ് മാറി നിൽക്കുന്നതെന്നും ഷമീറാണ് എല്ലാത്തിനും പിന്നിലെന്നും ഇർഷാദ് വെളിപ്പെടുത്തി. ഷമീർ തന്നെ ഭീഷണിപ്പെടുത്തുന്നു. സെൽഫി വിഡിയോയിലൂടെയാണ് ഇർഷാദിന്റെ വിശദീകരണം.