കളമശ്ശേരി ബസ് കത്തിക്കൽ; വിധി ഇന്ന്

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്കുള്ള ശിക്ഷ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് തീരുമാനിക്കും. തടിയൻറവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവരാണ് കേസിലെ കുറ്റക്കാർ. പ്രതികൾ കുറ്റം സമ്മതിച്ചതിനാൽ വിചാരണ പൂ‍ർത്തിയാക്കാതെയാണ് ശിക്ഷ വിധിക്കുന്നത്. റിമാൻഡ് കാലാവധി ശിക്ഷാകാലവധിയായി കണക്കാക്കുമെന്നതിനിലാണ് പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചതെന്നും സൂചനയുണ്ട്. കേസിലെ 11 പ്രതികളിൽ ഒരാളെ നേരത്തെ വെറുതെ വിട്ടിരുന്നു.