സംസ്ഥാനതല ഓണം വാരാഘോഷം 7.47 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ഓണം വാരാഘോഷം ഇല്ലായിരുന്നു.അവസാനമായി ഓണഘോഷം സംസ്ഥാനത്ത് നടന്നത് 2019 ലാണ്. ഇക്കൊല്ലം സെപ്റ്റംബർ ആറ് മുതൽ 12 വരെയാണ് ഓണഘോഷം സംഘടിപ്പിക്കാന്‍ തീരുമാനമായത്. എട്ട് ലക്ഷം മുതൽ 36 ലക്ഷം വരെയാണ് വിവിധ ജില്ലകൾക്ക് ഓണാഘോഷത്തിനായി അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനതല ഓണം വാരാഘോഷം; ജില്ലകൾക്ക് 7.47 കോടി രൂപ അനുവദിച്ച് സർക്കാർ
