ഈ സർക്കാരാണോ സിൽവർ ലൈൻ കൊണ്ടുവരുന്നത്?; പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിൽ സർക്കാരിന് അനാസ്ഥ; പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിൽ സർക്കാരിന് അനാസ്ഥയെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പഠിക്കാൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയെ ആശ്രയിക്കേണ്ട അവസ്ഥയാണ് കേരളത്തിൽ. ഈ സർക്കാരാണ് സിൽവർ ലൈൻ കൊണ്ടുവരുന്നത് എന്നതാണ് വിരോധാഭാസമെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫ് സമാപന സമ്മേളനം വേര് ഉദഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.