കരുവന്നൂര്‍ തട്ടിപ്പ്: ‘തട്ടിപ്പില്‍ പങ്കാളിത്തമില്ല. എല്ലാം ചെയ്തത് സെക്രട്ടറി’:സിപിഎം നേതാവ് സി കെ ചന്ദ്രന്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വിശദീകരണവുമായി ആരോപണവിധേയനും സിപിഎം മുന്‍ജീല്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സി.കെ.ചന്ദ്രന്‍ രംഗത്ത്.തനിക്ക് തട്ടിപ്പിൽ പങ്കാളിത്തമില്ല.ബാങ്ക് സെക്രട്ടറി സുനിലാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്.ലോണിനായി ആർക്കും ശുപാർശ നൽകിയില്ല. ഭരണസമിതിക്കും സെക്രട്ടരിക്കുമാണ് ലോണ്‍ പാസാക്കുന്നതിന്‍റെ ഉത്തരവാദിത്തം.സുനിലിനെ വിശ്വസിച്ചതാണ് തെറ്റ് തൻ്റെ ഭാര്യക്ക് ബാങ്കിൽ ജോലി ഉണ്ടായിരുന്നു.തട്ടിപ്പ് നടക്കുന്നതിന് മുമ്പ് അവര്‍ റിട്ടയര്‍ ചെയ്തിരുന്നു. തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന്‍റെ അടിസ്ഥാനം എന്തെന്ന് അറിയില്ലെന്നും ചന്ദ്രന്‍ പറഞ്ഞു.