മുഖ്യമന്ത്രി എത്ര പ്രതിരോധം തീര്‍ത്താലും, നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവുമെന്ന് കെ സുധാകരന്‍

എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മുഖ്യമന്ത്രി എത്ര പ്രതിരോധം തീര്‍ത്താലും നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവുമെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സോണി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന ചിത്രം പങ്കുവെച്ചാണ് സുധാകരന്റെ പിന്തുണ. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിനെതിരെ വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.