സമൂഹമാധ്യമത്തിലെ സ്പര്‍ധയുളവാകുന്ന പോസ്റ്റ്: തലശ്ശേരി സ്വദേശിയെ ചോദ്യം ചെയ്യാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ്

തീവ്രവാദ സ്വഭാവമുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു. പോസ്റ്റിട്ട തലശ്ശേരി കോമത്ത് പാറ സ്വദേശിക്ക് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എ.ടി.എസ് അംഗങ്ങൾ എറണാകുളത്ത് നിന്നും നേരിട്ട് എത്തിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. അതേസമയം കര്‍ണാടകയിലെ സുള്ള്യയിൽ ഉണ്ടായ രാഷ്ട്രീയ കൊലപാതകവുമായി ഈ അന്വേഷണത്തിന് ബന്ധമില്ലെന്ന് എ.ടി.എസ് വൃത്തങ്ങൾ അറിയിച്ചു.