164 ബാങ്കുകളിൽ പ്രശ്നമുണ്ട്, മന്ത്രി ആർ ബിന്ദു മാപ്പ് പറയണം; ഫിലോമിനയുടെ വീട് സന്ദർശിച്ച് വി ഡി സതീശൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കരുവന്നൂരിൽ മരിച്ച ഫിലോമിനയുടെ വീട് സന്ദർശിച്ച് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു ഫിലോമിനയുടെ കുടുംബത്തോട് മാപ്പ് പറയണം.നിലവിലെ അന്വേഷണം പ്രഹസനമാണ്. സിബിഐ അന്വേഷണം വരണം. സർക്കാർ അടിയന്തിരമായി ഓർഡിനൻസ് ഇറക്കി നിക്ഷേപകർക്ക് ഗ്യാരന്റി നൽകണം 164 ബാങ്കുകളിൽ പ്രശ്നമുണ്ട്. കരുവനൂരിലെ മാത്രം പ്രശ്‌നം തീർത്താൽ പോരായെന്നും വി ഡി സതീശൻ പറഞ്ഞു.