നാടിനെ മരുഭൂമിയാക്കുന്ന പദ്ധതി, സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണോ? പാലക്കാട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോൺഗ്രസ്

കേരളത്തെ മരുഭൂമിയാക്കുന്ന ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ചിറ്റൂർ – നെന്മാറ നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസ് ഹർത്താൽ നടത്തുമെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതൻ അറിയിച്ചു. ചിറ്റൂർ മണ്ഡലത്തിൽ പൂർണമായും നെന്മാറ മണ്ഡലത്തിൽ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള ഏഴു പഞ്ചായത്തുകളിലും രാവിലെ ആറ് മുതൽ വൈകീട്ട് ഏഴു വരെയാണ് ഹർത്താൽ.