‘ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ, ചിന്ത ഒഴിയണം’, ഗ‍വ‍ര്‍ണ‍ര്‍ക്ക് പരാതി

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ  ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. സിവിൽ കോടതിക്കുള്ള അധികാരങ്ങള്‍ കമ്മിഷന് ഉണ്ടായിരിക്കെ നിയമവിരുദ്ധ പ്രവർത്തനമാണ് ചെയർപേഴ്സണ്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ബിനു ചുള്ളിയില്‍ ഗവർണർക്ക് പരാതി നൽകി.