സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു: കെ.സുരേന്ദ്രന്‍

തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഒരു പദ്ധതിയും നടപ്പാക്കാനാവാത്തതരത്തിലുള്ള ഭരണസ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും കോവളത്ത് സംസ്ഥാനത്തെ ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു