തിരുവനന്തപുരം കോർപ്പറേഷനിൽ എസ് സി – എസ്ടി ഫണ്ട് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റില്‍

തിരുവനന്തപുരം കോർപ്പറേഷനിൽ ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേർ അറസ്റ്റിലായി. എസ് സി എസ് ടി ഫണ്ടിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. കോർപ്പറേഷനിലെ എസ് സി പ്രൊമോട്ടർ സിന്ധുവും സഹായി അജിതയും ആണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് വച്ച് തട്ടിപ്പിലൂടെ സിന്ധു സ്വന്തമായി ഒരു കമ്പനിയടക്കം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.