കരുവന്നൂർ രക്ഷാപാക്കേജ്; സിപിഎം ബന്ധമുള്ളവർക്ക് പണം മുഴുവൻ നൽകിയെന്ന് ആരോപണം

കരുവന്നൂർ സഹകരണ ബാങ്കില്‍ സിപിഎം ബന്ധമുള്ളവർക്ക് പണം മുഴുവൻ നൽകിയെന്ന് ആരോപണവുമായി മുൻ ബ്രാഞ്ച് സെക്രട്ടറി. മുൻ പ്രസിഡന്‍റ് കെ കെ ദിവകാരന്‍റെ മരുമകൻ അടക്കമുള്ളവരുടെ നിക്ഷേപം മുഴുവൻ പിൻവലിക്കാൻ അനുവദിച്ചു. ഇത് സാധാരണക്കാരുടെ പ്രതിസന്ധി ഇരട്ടിയാക്കിയെന്നുമാണ് മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആരോപിക്കുന്നത്.