യുഡിഎഫ് സമരത്തില്‍ ലീഗിന്റെ കൊടി വിലക്കി

യുഡിഎഫ് സമരത്തില്‍ മുസ്ലീം ലീഗിന്റെ കൊടി വിലക്കിയതായി പരാതി. സമര വേദിയില്‍ കെട്ടിയ ലീഗിന്റെ കൊടി കോണ്‍ഗ്രസ് നേതാവ് എടുത്തെറിഞ്ഞതായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീര്‍ ആരോപിച്ചു. ലീഗിന്റെ കൊടി പാകിസ്താനില്‍ കൊണ്ടുപോയി കെട്ടാന്‍ പറഞ്ഞതായും നസീര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാറിനെതിരായണ് പരാതി. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് സമര പരിപാടിക്കിടെയാണ് സംഭവം.