ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി ബൽറാം

എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഒരു മാസം പൂർത്തിയാകുമ്പോൾ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ എം.എൽ.എ വി.ടി ബൽറാം. എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ഇ.പി ജയരാജൻ തന്നെയാണെന്നും കോൺഗ്രസ് ഓഫീസുകൾക്കു നേരെ സിപിഐഎം അക്രമം നടത്തിയിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയുകയാണെന്നും വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.