‘പിണറായിയെ തേടി ഇ.ഡി എത്തില്ല’; സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് എൻ.കെ പ്രേമചന്ദ്രൻ

സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. പിണറായിയെ ഇ.ഡി ചോദ്യം ചെയ്യാത്തത് ഇക്കാരണത്താലാണ്. സോണിയയേയും രാഹുലിനേയും ചോദ്യം ചെയ്തിട്ടും പിണറായിയെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവും പ്രോട്ടോകോളും ലംഘിച്ച് കൊണ്ടുള്ള ഏതെങ്കിലും ഇടപാടുകൾ കേരളത്തിൽ നടന്നിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് കേന്ദ്ര ഗവൺമെന്റ് എന്തെങ്കിലും തരത്തിലുള്ള റിപ്പോർട്ട് ചോദിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.