ആറ് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ്; 4 കേസുകളില്‍ ശിക്ഷ വിധിച്ച് പോക്സോ കോടതി

കുട്ടികൾക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ കേസുകളിൽ ഇടുക്കി അതിവേഗ പോക്സോ കോടതി ഒരേ ദിവസം ശിക്ഷ വിധിച്ചു. ഇടുക്കി, രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകളിലാണ് വിധി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച് ഓട്ടോ ഡ്രൈവ‍ക്ക് 81 വ‍ർഷം തടവ് ഉൾപ്പെടെയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 നവംബ‍ർ മുതൽ 2020 മാ‍‍ർച്ചു വരെ അഞ്ചു മാസത്തോളം ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കാണ് 81 വ‍ർഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.