സജീവന്റെ മരണം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നോട്ടിസ് അയക്കും

വടകര സജീവന്റെ മരണത്തിൽ എസ് ഐ എം നിജേഷ് ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് നോട്ടിസ് അയക്കാൻ അന്വേഷണ സംഘം. മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന് മുമ്പിൽ ഉടൻ ഹാജരാകണമെന്ന് നിർദേശം നൽകി.പോലീസ് സ്റ്റേഷനിൽ നിന്നും ഹാർഡ് ഡിസ്ക് ഉൾപ്പടെ ഉള്ളവ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് സജീവൻ മരിച്ചിരുന്നുവെന്ന് സജീവനെ ആദ്യം എത്തിച്ച വടകര സഹ. ആശുപത്രിയിലെ ഡോക്ടർ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.