പാലക്കാട് കാൽനട യാത്രക്കാരിയെ ടോറസ് ലോറി ഇടിച്ചു, ഡ്രൈവർ കസ്റ്റഡിയിൽ

പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ കാൽനട യാത്രക്കാരിയെ ടോറസ് ലോറി ഇടിച്ചു. മുണ്ടായി സീനായി ഭാഗത്ത്, നിർത്തിയിട്ട ലോറി എടുത്തപ്പോഴാണ് അപകടം. നൊച്ചിപ്പുള്ളി സ്വദേശി കാളി ആണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ പിൻടയറുകൾ ഇവരുടെ കാലിലൂടെ കയറി ഇറങ്ങി. ഗുരുതരമായി പരിക്കേറ്റ കാളിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോറിയും ഡ്രൈവർ തജ്മൽ ഖാനെയും കോങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.