വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് പൊലീസ്

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും കേസ് അന്വേഷണം ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രത്യേക അന്വേഷണം സംഘം. മുഖ്യമന്ത്രിയോട് പ്രതികൾക്ക് വ്യക്തി വിരോധമില്ലെന്നാണ് ജാമ്യ ഉത്തരവിലെ പരാമർശമെങ്കിലും വധശ്രമ വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. വിചാരണക്കായി പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ട് പൊലീസ് കേന്ദ്ര സർക്കാരിനെ സമീപിക്കാനും നീക്കമുണ്ട്.