വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; വൈദ്യുത മന്ത്രി നാളെ പ്രഖ്യാപിക്കും

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. നാളെ വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രഖ്യാപിക്കും. 5 മുതൽ 10 ശതമാനം വരെ നിരക്ക് വർധിപ്പിക്കാനാണ് ആലോചന. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കുക. ചില വിഭാഗങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം.