‘മെഡിസെപ്പ്’ ജൂലൈ ഒന്ന് മുതൽ; സർക്കാർ ഉത്തരവിറങ്ങി

സര്‍ക്കാര്‍ ജീവനക്കാർക്കും പെൻഷൻകാര്‍ക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്ന് മുതൽ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ജൂലൈ മുതൽ 500 രൂപ വീതം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കും. വർഷം 4800 രൂപയും 18 % ജിഎസ്ടിയും ജിഎസ്ടി സർക്കാർ നൽകും. ആശുപത്രികളെ എം പാനൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ദിവസങ്ങൾക്കകം പൂർത്തിയ‌കും.