‘വംശീയ അധിക്ഷേപം ലീഗിന്‍റെ ശൈലിയല്ല’: പി കെ ബഷീറിന് താക്കീത്

എം എം മണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി കെ ബഷീറിന് താക്കീത്. വംശീയ അധിക്ഷേപം ലീഗിന്‍റെ ശൈലി അല്ലെന്ന് ലീഗ് അധ്യക്ഷന്‍ സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ സൂക്ഷ്മത പാലിക്കണം. നേതാക്കൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. സഹിഷ്ണുത പുലർത്തണം. നിറത്തിന്‍റെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ല. ആദരവ് പുലർത്തി മാത്രമേ സംസാരിക്കാവു. ഇതിനായി പ്രാസംഗികർക്കായി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.