കല്ലമ്പലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ ഇടിച്ചു; ആര്‍ക്കും പരിക്കില്ല

കല്ലമ്പലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. വർക്കല പാളയംകുന്ന് ഗവൺമെന്‍റ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. രാവിലെ വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകവേയാണ് സംഭവം. ഇട റോഡിൽ നിന്ന് സ്കൂൾ ബസ് കല്ലമ്പലം നാവായിക്കുളം പ്രധാന പാതയിലേക്ക് കയറുമ്പോഴാണ് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് തട്ടിയത്. സ്കൂൾ ബസില്‍ 26 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. തലവേദനയെ തുടര്‍ന്ന് ഒരു കുട്ടിയെ അശുപത്രിയിലെക്ക് മാറ്റി.