വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നു. 78 കാരിയായ കാർത്യായനിക്കാണ് ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിലാണ് സംഭവം. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ വെള്ളം എടുക്കാൻ പോകവെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് ഇയാള്‍ വയോധികയുടെ മൂന്നര പവന്റെ മാലയുമായി രക്ഷപ്പെടുകയായിരുന്നു.
കണ്ണൂരില്‍ വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി; മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നു
