ഡോളർക്കടത്ത് കേസ്; സ്വപ്നയുടെ രഹസ്യമൊഴി ഇ ഡിക്ക് നൽകില്ല, അപേക്ഷ കോടതി തള്ളി

ഡോളർക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ഇ ഡിക്ക് നൽകില്ല. രഹസ്യമൊഴി ആവശ്യപ്പെട്ട് കൊണ്ടുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അപേക്ഷ കോടതി തള്ളി. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി. കോടതി വഴി മൊഴി ഇഡിക്ക് നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു. അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മൊഴി നൽകാനാവില്ലെന്നും കസ്റ്റംസ് വാദിച്ചിരുന്നു.