വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് ഡിസിസിയിൽ നിന്ന്, കാശിതുവരെ കൊടുത്തിട്ടില്ലെന്നും പിപി ദിവ്യ

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് ഡിസിസി ഓഫീസിൽ നിന്നെന്ന് സിപിഎം നേതാവ് പിപി ദിവ്യ. ടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ചത് ഡിസിസി ഓഫീസിൽ നിന്നാണെന്നും, ടിക്കറ്റിന്റെ പൈസ ഇതുവരെ ട്രാവൽ ഏജൻസിക്ക് നൽകിയിട്ടില്ലെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.