കരുനാഗപ്പള്ളിയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കരുനാഗപ്പള്ളിയിൽ ദമ്പതിമാരെ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കല്ലേലിഭാഗം സ്വദേശി സാബു, ഭാര്യ ഷീജ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രാവിലെ ഒൻപത് മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്. ശരീരത്തിൽ വൈദ്യുതി കേബിൾ ചുറ്റിയ നിലയിലായിരുന്നു. ഇരു കൈകളിലെയും വിരലുകൾ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഷീജ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും സാബു വീടിന് സമീപത്ത് വ്യാപാര സ്ഥാപനം നടത്തി വരികയുമായിരുന്നു.