തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി വീണ ജോർജ് ചികിൽസയിൽ വീഴച ഉണ്ടായോ, ശസ്ത്രക്രിയയിൽ പിഴവ് ഉണ്ടായോ എന്നതടക്കം ശാസ്ത്രീയമായി അന്വേഷിക്കാൻ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും കുറ്റം കണ്ടെത്തിയാൽ മാത്രം നടപടി എടുക്കണമെന്നുമായിരുന്നു മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം സി ടി എയുടെ ആവശ്യം.
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; വിദഗ്ധ സമിതി അന്വേഷണമില്ല; ഗൂഢാലോചന വാദവും തളളി ആരോഗ്യമന്ത്രി
