അനിത പുല്ലയില്‍ വിവാദം: നിയമസഭയിലെത്താന്‍ ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായം കിട്ടിയെന്ന് റിപ്പോര്‍ട്ട്

മോൺസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോകകേരള സഭ നടക്കുമ്പോൾ നിയമസഭാ മന്ദിരത്തിലെത്തിയത് സഭാ ടീവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയെന്ന് ചീഫ് മാർഷലിൻറെ റിപ്പോർട്ട്.സഭാ ടിവി ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി. സ്പീക്കർക്ക് കൈമാറിയ റിപ്പോർട്ടിന്മേൽ നാളെ നടപടി ഉണ്ടാകും.