ബി.ജെ.പി- സംഘപരിവാര്‍ അജണ്ടയുടെ ഉത്തരവാദിത്തം ഇ.ഡി ഏറ്റെടുത്തു; വി ഡി സതീശൻ

രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ബി.ജെ.പി- സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് ഇന്ത്യൻ ജനാധിപത്യത്തെ തന്നെ കളങ്കപ്പെടുത്തുന്നതാണ്. മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ എന്ത് വില കൊടുത്തും കോൺഗ്രസ് പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.