RSS വേദിയില്‍ കെഎന്‍എ ഖാദര്‍; ലീഗിന്‍റെ നയത്തിനെതിരായ നടപടിയെന്ന് നേതൃത്വം, വിശദീകരണം തേടും

ആര്‍ എസ് എസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ലീഗ്ദേ ശീയ സമിതി അംഗവും മുന്‍ എം എല്‍ എയുമായ കെ എന്‍ എ ഖാദറിനെതിരെ നടപടി വന്നേക്കും.പാർട്ടി നയത്തിനെതിരായ നടപടിയാണ് അദ്ദേഹത്തിന്‍റേതെന്ന് എം കെ മുനീര്‍ വ്യക്തമാക്കി.സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് പാർട്ടി ചർച്ച ചെയ്യും.കെഎൻഎ ഖാദറിന്‍റെ വിശദീകരണം കൂടി കേൾക്കണം.ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് പരിപാടിയിൽ പങ്കടുത്തതെന്നും മുനീര്‍ വ്യക്തമാക്കി