പാലക്കാട് നടന്നത് കൊലപാതകം: അനസിനെ ഫിറോസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

പാലക്കാട്ടെ യുവാവിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരിച്ച അനസിനെ ഫിറോസ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലയ്ക്ക് പുറകിലായാണ് കൊണ്ടത്. അടികൊണ്ടയുടൻ അനസ് താഴെ വീണു. ഫിറോസിനൊപ്പം സഹോദരനും ഈ സമയത്ത് ഉണ്ടായിരുന്നു. പിന്നീട് അനസിനെ ഫിറോസ് ഓട്ടോറിക്ഷയിൽ എടുത്ത് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.