ആർഎസ്എസ് വേദിയിൽ മുൻ മുസ്‌ലീം ലീഗ് എംഎൽഎ കെ.എൻ.എ ഖാദർ

മുസ്‌ലീം ലീഗ് മുൻ എംഎൽഎ കെ.എൻ.എ ഖാദർ ആർഎസ്എസ് വേദിയിൽ . കോഴിക്കോട് കേസരിയിൽ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. ആർ എസ് എസിന്റെ നേരിട്ടുള്ള പരിപാടിയിലാണ് കെ എൻ എ ഖാദർ പങ്കെടുത്തത്. ഭഗവത് ഗീതയെയും ബുദ്ധനെയും ഉദ്ധരിച്ച് ആർ എസ് എസ് ബൗദ്ധികാചാര്യൻ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്താണ് കെ എൻ എ ഖാദറിന്റെ പ്രസംഗം. കെ.എൻ.എ.ഖാദറിനെ ആർഎസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.