കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ തൂണിലെ ബലക്ഷയം പരിഹരിച്ചു. നാല് പൈലുകൾ അധികമായി സ്ഥാപിച്ച് തൂൺ ബലപ്പെടുത്തിയാണ് പ്രതിസന്ധി മറികടന്നത്. ഇതോടെ നാല് മാസമായി തുടർന്ന മെട്രോ സർവീസിനുള്ള നിയന്ത്രണം പിൻവലിച്ചു. കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ആം നമ്പർ തൂൺ ഇനി അശക്തമല്ല. ബലപ്പെടുത്തിയ തൂണിന് മുകളിലൂടെ ഇനി ഏഴര മിനിറ്റ് ഇടവേളയിൽ മെട്രോ ട്രെയിനുകള്‍ കടന്ന് പോകും. നാല് മാസ് മുമ്പ് ബലക്ഷയം കണ്ടെത്തിയതിന് പിന്നാലെ തൂണിന് മുകളിലൂടെയുള്ള മെട്രോ സർവീസ് 20 മിനിറ്റ് ഇടവിട്ടാക്കി നിയന്ത്രിച്ചിരുന്നു.
Kochi Metro : പത്തടിപ്പാലത്തെ കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം പരിഹരിച്ചു; സർവീസുകള്‍ക്ക് ഇനി നിയന്ത്രണമില്ല
