കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായിരിക്കണം ആദ്യ പരിഗണന; ഹൈക്കോടതി

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായിരിക്കണം കെഎസ്‌ആര്‍ടിസി ആദ്യ പരിഗണന നല്‍കേണ്ടതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. 3500 കോടി രൂപയുടെ ബാധ്യതയില്‍ തീരുമാനമെടുക്കാതെ കെഎസ്‌ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ലെന്നും കോടതി കോടതി കൂട്ടിച്ചേർത്തു. കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കണ്‍സോഷ്യത്തിലേക്ക് പോകുകയാണ്. എല്ലാ മാസവും അഞ്ചിന് മുമ്പ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് കെഎസ്‌ആര്‍ടിസി മാനേജ്‌മന്റ് കോടതിയെ അറിയിച്ചു.