സ്വര്‍ണക്കടത്ത് കേസ് പ്രതിരോധിക്കാൻ LDF വിശദീകരണയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സ്വര്‍ണക്കടത്ത് ആരോപണങ്ങളും പ്രതിപക്ഷ പ്രതിഷേധങ്ങളും പ്രതിരോധിക്കാന്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കും റാലികള്‍ക്കും ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. മുഖ്യമന്ത്രിക്ക് പിന്തുണയുമായി പടുകൂറ്റന്‍ റാലിയാണ് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. ആരോപണം മുഖ്യമന്ത്രിക്കെതിരായതിനാല്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് നടന്ന ആക്രമണ ശ്രമം ആയുധമാക്കി പ്രതിപക്ഷത്തിനെ കടന്നാക്രമിക്കാനാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്.