കെ എസ് ആ ര്‍ടി സി; ശമ്പള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത സമരമെന്ന് സി ഐ ടി യു

നിലവിൽ സി ഐ ടി യുവിന്‍റെ സമരം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സര്‍ക്കാറിനെതിരെ സ്വരം കടുപ്പിച്ച് സി ഐ ടി യു രംഗത്തെത്തുന്നത്. സമര ഭാഗമായി ഇന്ന് കെ എസ് ആർ ടി സി ആസ്ഥാന മന്ദിരം ജീവനക്കാർ ഉപരോധിച്ചു. സമരക്കാര്‍ ഓഫീസിനുളളിലേക്ക് ആരേയും കടത്തി വിട്ടില്ല. വനിതാ ജീവനക്കാർ അടക്കം 300 ലേറെ ജീവനക്കാരാണ് സമരമുഖത്ത് അണിനിരന്നത്.