യുവതിയെ കൊന്ന് യുവാവും ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കല്ലറയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശിനി സുമിയാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴായിക്കോട് സ്വദേശി ഉണ്ണിയെ(21) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സുമിയും ആത്മഹത്യ ചെയ്ത ഉണ്ണിയും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ടായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. മറ്റൊരു സുഹൃത്ത് സുമിയുമായി അടുപ്പം സ്ഥാപിച്ചതാണ് ഉണ്ണിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം