‘ശമ്പള പ്രതിസന്ധിയിലടക്കം ശാശ്വത പരിഹാരം വേണം’; കെഎസ്ആർടിസിയിൽ സമരം ശക്തമാക്കി തൊഴിലാളി സംഘടനകൾ

കെഎസ്ആർടിസിയിൽ ഇന്ന് മുതൽ സമരം ശക്തമാക്കാൻ തൊഴിലാളി സംഘടനകൾ. സിഐടിയു നേതൃത്വത്തിൽ ഇന്ന് ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും. രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന ഉപരോധ സമരത്തിൽ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കാണാൻ അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ഓഫീസ് വളയൽ സമരം സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.