‘ഭാര്യയെ പറ്റി മോശം കമന്‍റ് പറഞ്ഞു’; കോട്ടയത്ത് ഒറീസ സ്വദേശിയെ വെട്ടിക്കൊന്നു

കോട്ടയത്ത് ഒറീസ സ്വദേശി വെട്ടേറ്റ് മരിച്ചു. ഷിഷീർ എന്നയാളാണ് മരിച്ചത്. പ്രതിയായ ഒറീസ സ്വദേശി രാജേന്ദ്രൻ ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ പറ്റി മോശം കമന്‍റ് പറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം നാഗമ്പടം ഗുഡ് ഷെഡ് റോഡിലാണ് സംഭവമുണ്ടായത്.