ലോക കേരള സഭയിൽ അനിത പുല്ലയിൽ എങ്ങനെയെത്തിയെന്ന് കെ.മുരളീധരൻ എംപി; കളങ്കിതർ ഭരണത്തിന്റെ പങ്ക് പറ്റുന്നു

മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച അനിത പുല്ലയിൽ എങ്ങനെ സർക്കാർ സംഘടിപ്പിച്ച ലോക കേരള സഭയിൽ പങ്കെടുത്തെന്ന് കോൺഗ്രസ് എം പി കെ.മുരളീധരൻ. പാസ് ഇല്ലാതെ അനിത പുല്ലയിൽ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറി. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവർ എങ്ങനെ കടന്നു. സ്പീക്കർക്ക് എന്തുകൊണ്ട് തടയാനായില്ല. ഇതിന് സ്പീക്കർ മറുപടി പറയണമെന്നും കെ.മുരളീധരൻ പറഞ്ഞു. കളങ്കിതരായ ആളുകൾ ഭരണത്തിൻറെ പങ്ക് പറ്റുകയാണെന്നും കെ.മുരളീധരൻ ആരോപിച്ചു.