കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സഹകരണ വകുപ്പുദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. തൃശ്ശൂർ സിആർപി സെക്ഷൻ ഇൻസ്പെക്ടർ കെ.ആർ.ബിനു ഉൾപ്പെടെ 10 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആണ് പിൻവലിച്ചത്. ഇവർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അച്ചടക്ക നടപടി നേരിട്ടവർ സർക്കാരിന് നൽകിയ അപ്പീലിൽ വാദവും അന്വേഷണവും നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ഉത്തരവിറക്കിയത്.