തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷപരിതം . കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു . പൊലീസ് ലാത്തി വീശി. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രകോപിതരായ സമരക്കാരെ പൊലീസ് തല്ലി ഓടിച്ചു. സംഘർഷത്തെ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തിയിരുന്നു. ഷാഫി പറമ്പിൽ സാഹചര്യം തണുപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. ‘ബോധപൂർവം ടിയർ ഗ്യാസും ഷെല്ലും എറിയുകയായിരുന്നു.