സിപിഐഎമ്മിലെ ഫണ്ട് തിരിമറി; എംഎൽഎയ്ക്കെതിരെ പരാതി നൽകിയ ഏരിയാ സെക്രട്ടറിക്കെതിരെയും നടപടി

പയ്യന്നൂർ സിപിഐഎമ്മിലെ ഫണ്ട് തിരിമറി വിവാദത്തിൽ പരാതിക്കാനെതിരെയും നടപടിയെടുത്തതിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. വി കുഞ്ഞിക്കൃഷ്ണനെ പയ്യന്നൂർ ഏരിയാ സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് നീക്കിയതിനെതിരെയാണ് പ്രതിഷേധം. പൊതുപ്രവർത്തനം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടങ്ങി. വിവിധ പാർട്ടി ഫണ്ടുകളിലായി ഒരു കോടിയോളം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ടി ഐ മധുസൂദനൻ എം എൽ എ അടക്കമുള്ളവർക്കെതിരായ പരാതി.