കോഴിക്കോട് കോർപറേഷനിൽ വൻ തിരിമറി: പൊളിക്കാൻ പറഞ്ഞ കെട്ടിടങ്ങൾക്ക് നമ്പറിട്ടു; 4 പേരെ സസ്പെന്റ് ചെയ്യും

കോഴിക്കോട് കോർപറേഷൻ പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടത്തിന് നമ്പർ ഇട്ടു നൽകിയ സംഭവത്തിൽ നാല് പേർക്കെതിരെ നടപടിക്ക് ഉത്തരവ്. കോർപറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം. ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. അടുത്തിടെ അനുമതി നൽകിയ മുഴുവൻ കെട്ടിടങ്ങളുടെയും രേഖകൾ പരിശോധിക്കാനും കോർപറേഷൻ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. വൻ തട്ടിപ്പാണ് കോർപറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്.