കേരള തമിഴ്നാട് അതിർത്തിയിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞു, ഒരാൾ മരിച്ചു

കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് ഗൂഡല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തില്‍ പതിനഞ്ചു പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ സ്വദേശി കൃഷ്മമൂർത്തിയാണ് മരിച്ചത്. പരുക്കേറ്റവരിൽ അഞ്ചു പേരെ തേനി മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കമ്പം ഗൂഡല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.