ഷാജ് കിരൺ എഡിജിപിയെ വിളിച്ചത് 7 തവണ; ഫോൺ രേഖകൾ പുറത്ത്

ഷാജ് കിരൺ എഡിജിപി അജിത്കുമാറിനെ വിളിച്ചത് ഏഴ് തവണ. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് എംആർ അജിത് കുമാറിനെ വിളിച്ചത്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിന് തൊട്ടുപിന്നാലെ നടത്തിയ ഫോൺ കോൾ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ മാസം എട്ടിന് രാവിലെ 11നും 1.30 നും ഇടയിലാണ് വിജിലൻസ് ഡയറക്ടർ അജിത് കുമാറുമായി ഏഴ് തവണ ഷാജ് കിരൺ ആശയവിനിമയം നടത്തിയത്.