‘ആരെങ്കിലും തനിക്കെതിരെ കേസ് കൊടുക്കട്ടെ, പണി ഇല്ലാത്തവര്‍ക്ക് കേസ് കൊടുക്കാം’ : ഇ പി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ടതില്‍ കേസെടുക്കണമെന്ന ആവശ്യത്തെ പരിഹസിച്ച് ഇ പി ജയരാജന്‍ രംഗത്ത്.ആരെങ്കിലും തനിക്കെതിരെ കേസ് കൊടുക്കട്ടെ. പണി ഇല്ലാത്തവർക്ക് കേസ് കൊടുക്കാം .എന്താണ് ഈ രാജ്യത്ത് നടക്കുന്നത്. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ നഗ്ന വീഡിയോ പ്രചരിപ്പിച്ചു. ഇത്തരം സംസ്കാരം നമ്മുടെ രാജ്യത്ത് പാടില്ല. രാഷ്ട്രീയ പ്രശ്നമുന്നയിച്ചാൽ മറുപടി പറയാം സ്വപ്നയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ല.ആരെങ്കിലും വിളിച്ചു പറയുന്നതിന് പിന്നാലെ നടക്കാൻ താനില്ലെന്നും ഇ പി വ്യക്തമാക്കി